Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, July 4, 2014

inganem oro thonnalukal....:)

മഴവെള്ളത്തില്‍ കളിച്ചു മതിമറന്നിരുന്നപ്പോള്‍ മറന്നു പോയ വേനല്‍ കാലം...

പക്ഷെ വേനലിന്റെ  ഉത്തുംഗശൃംഗത്തില്‍ നില്‍ക്കുമ്പോഴും നമ്മൾ ഓര്‍ത്തു പോകുന്നു, മഴക്കാലത്തെ...

നിന്നില്‍ ഞാനുള്ളപ്പോള്‍ നീ വേറെ ആരേയും ഓര്‍ക്കരുതെന്ന മഴക്കാലത്തിന്റെ സ്വാർത്ഥതക്കുമപ്പുറം  ,

ഞാന്‍ നിന്നിലില്ലെന്നറിഞ്ഞിട്ടും നിന്റെ ഓര്‍മകള്‍ക്ക്‌,സ്വപ്നങ്ങള്‍ക്ക്‌ വിളക്കു വെക്കുന്ന  ഗ്രീഷ്മത്തിന്റെ കനിവ്‌...

 ചാറ്റല്‍ മഴയിലും തൃപ്തമാകുന്ന ഒരു മനസ്സുമായി ഒരു കാത്തിരുപ്പ്‌


വികാരങ്ങളും പ്രകൃതിയും തന്മയീഭവിക്കുന്നുവോ ???

Friday, April 30, 2010

പ്രണയം..

പ്രണയം..
ഒരു മേഘത്തുണ്ട് ഉരുണ്ടുകൂടി
കാര്‍മേഘമായി..
പെയ്യാന്‍ മടിച്ചു നിന്ന
ആദ്യത്തെ തുള്ളി ..
ഒന്നിറ്റു വീണു...
മെല്ലെ മെല്ലെ
അതൊരു പേമാരിയായി..
പുഴയായും
കടലായും...
തിരമാലകള്‍‍ ആടി ഉലയുമ്പോള്‍
അശാന്തമാകുന്ന കടല്‍.....
പക്ഷെ....
കടലിനെന്നും നിറവാണ്...

Monday, February 22, 2010

കിറുക്കുകള്‍...

മൌനത്തിന്‍റെ വാചാലതയും
അസാന്നിധ്യത്തിന്‍റെ നൊമ്പരവും
അദൃശ്യതയുടെ കാഴ്ചയും
കോറിയിടാനായില്ലെങ്കിലും ,
ഒരു മുന്‍ അനുവാദവുമില്ലാതെ നമ്മള്‍ അന്യോന്യം പിടിച്ചു വാങ്ങിയ ,
ഈ ആത്മബന്ധത്തിനെ ,
അനിര്‍വചനീയമായ ഈ സൗഹൃദത്തിനെ ,
കോറിയിടാന്‍ ....
ആകാശം കടലാസ്സും
നക്ഷത്രങ്ങള്‍ അക്ഷരങ്ങളുമായെങ്കില്‍....

Monday, October 19, 2009

ഇനി ഞാനത്‌ ആകാശം കാണിച്ചോട്ടേ.....

ഒരുപാട്‌ കാട്ടിക്കൊതിപ്പിച്ച്‌..
അടുക്കുംതോറും അകന്ന..
മരീചികയുടെ ഓര്‍മ്മയ്ക്ക്‌ ..

കയ്യെത്തും ദൂരത്ത്‌ വെച്ച്‌..
കൈപ്പിടിയിലൊതുങ്ങാതെ..
ഉയര്‍ന്നു പൊങ്ങിയ
അപ്പൂപ്പന്‍ താടിയുടെ ഓര്‍മ്മയ്ക്ക്‌ ..

താങ്ങും തണലുമായി വളര്‍ന്ന്‌..
ഒരുനാള്‍ എങ്ങോ
പറയാതെ പോയ
ഒരു ചങ്ങാത്തത്തിന്‍റെ ഓര്‍മ്മയ്ക്ക്‌ ..

പുസ്തകത്താളില്‍ ഒളിപ്പിച്ച
മയില്‍പ്പീലിത്തുണ്ട്‌...

ഇനി ഞാനത്‌ ആകാശം കാണിച്ചോട്ടേ... !!!

Saturday, August 18, 2007

????

എന്താണു നടന്നതു!!!!!......

പണിഞ്ഞുകൂട്ടിയ സൌധം തകര്‍ന്നടിയുകയാണോ
ഒരുപാടുകാലമായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നം...
എങ്ങോട്ടോ പറന്നു പോയി.......
ചിറകുകള്‍ അതിന്‍റെതാണ്....
പറക്കാനുള്ള സ്വാതന്ത്ര്യവും..

പക്ഷേ...

ഇവിടേയും ഒരു ആകശമുണ്ടായിരുന്നെന്നും....
അതില്‍ താന്‍ പാറിപ്പറന്നിരുന്നെന്നും....
അതെന്നെങ്കിലും ഓര്‍ക്കുമോ ?????.......