Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Friday, July 4, 2014

inganem oro thonnalukal....:)

മഴവെള്ളത്തില്‍ കളിച്ചു മതിമറന്നിരുന്നപ്പോള്‍ മറന്നു പോയ വേനല്‍ കാലം...

പക്ഷെ വേനലിന്റെ  ഉത്തുംഗശൃംഗത്തില്‍ നില്‍ക്കുമ്പോഴും നമ്മൾ ഓര്‍ത്തു പോകുന്നു, മഴക്കാലത്തെ...

നിന്നില്‍ ഞാനുള്ളപ്പോള്‍ നീ വേറെ ആരേയും ഓര്‍ക്കരുതെന്ന മഴക്കാലത്തിന്റെ സ്വാർത്ഥതക്കുമപ്പുറം  ,

ഞാന്‍ നിന്നിലില്ലെന്നറിഞ്ഞിട്ടും നിന്റെ ഓര്‍മകള്‍ക്ക്‌,സ്വപ്നങ്ങള്‍ക്ക്‌ വിളക്കു വെക്കുന്ന  ഗ്രീഷ്മത്തിന്റെ കനിവ്‌...

 ചാറ്റല്‍ മഴയിലും തൃപ്തമാകുന്ന ഒരു മനസ്സുമായി ഒരു കാത്തിരുപ്പ്‌


വികാരങ്ങളും പ്രകൃതിയും തന്മയീഭവിക്കുന്നുവോ ???

Tuesday, December 22, 2009

മഴയെപ്പോഴും ചോദിക്കും .. നിനക്ക് വേണ്ടി ഞാന്‍ പെയ്തൊഴിഞ്ഞോട്ടേ.

ഇന്ന് കിട്ടിയ ഒരു ഫോര്‍വേഡ് മെയിലിലെ വരികളാണ് .
'മഴയെപ്പോഴും ചോദിക്കും .. നിനക്ക് വേണ്ടി ഞാന്‍ പെയ്തൊഴിഞ്ഞോട്ടേ..'
എന്തോ ഒരുപാടിഷ്ടായി ആ വരികള്‍ .ആ സങ്കല്‍പം .
മഴ എനിക്ക് വേണ്ടി പെയ്തൊഴിഞ്ഞെങ്കില്‍ അതെങ്ങനെയായിരിക്കും?
എപ്പോഴും ചറപറ എന്ന് ചാറിക്കൊണ്ടിരിക്കുമായിരിക്കും .
ഇടയ്ക്കു പേമാരിയും ഇടയ്ക്കു കൊടുങ്കാറ്റിനോട് കൂട്ട് കൂടിയും ഇടക്കൊരു നേര്‍ത്ത തേങ്ങല്‍ പോലെയും ...
അങ്ങനെയാകുമോ ?
അതോ എനിക്കായി പെയ്തു കൊണ്ടിരിക്കുന്ന മഴക്ക് അവസാനമേ ഉണ്ടാവാതെ ...
എന്നും നനഞ്ഞു ചീഞ്ഞു ..
എന്തായാലും ആ മഴ എനിക്ക് പ്രിയപ്പെട്ടതായിരിക്കും ...
എന്‍റെ സ്വപ്നങ്ങളും , സങ്കടങ്ങളും സന്തോഷങ്ങളും കുഞ്ഞു കുഞ്ഞു കുശുമ്പുകളും
പിന്നെ സ്വാര്‍ത്ഥതയും അങ്ങനെ എല്ലാ വട്ടുകളും മഴയായി പെയ്തൊഴിയുമ്പോള്‍ ..
ആ മഴയില്‍ നനയാന്‍ ഞാന്‍ മാത്രമായിരിക്കുമോ ??
ഒന്നാലോചിച്ചു നോക്കൂ ...
നീ മഴയായി പെയ്താല്‍ നനയാന്‍ ആരൊക്കെ ഉണ്ടാവും എന്ന് ...
വെറുതെ ഒരു ഭ്രാന്തന്‍ സങ്കല്‍പം ആയി തോന്നുമായിരിക്കാം ..
പക്ഷെ ...
ഓര്‍ത്തുനോക്കുമ്പോള്‍ ഒരു സുഖം ....
മൂടി കെട്ടിയ ആകാശത്തെക്കാളും എന്തുകൊണ്ടും നല്ലത് പെയ്തൊഴിയുകയല്ലേ. ..

Wednesday, November 4, 2009

ഏട്ടന്‍ പറഞ്ഞുതരാറുള്ള കഥകളില്‍ എന്നും നിറഞ്ഞു നിന്നത് ഒരു രാജകുമാരിയായിരുന്നു....
ഏട്ടന്‍റെ സ്വപ്നങ്ങളിലും സന്തോഷങ്ങളിലും നിറഞ്ഞുനിന്നിരുന്നത് അവരുടെ ചിരിയായിരുന്നു..
എവിടെയാണ് ആ രാജകുമാരി..?? എന്താ അവരുടെ പേര്..??
എന്‍റെ എല്ലാ ചോദ്യങ്ങളും ഏട്ടന്‍റെ കണ്ണിറുക്കി ചിരിയില്‍ ഇല്ലാതാകുമായിരുന്നു എന്നും..
..മുത്തശ്ശിക്കഥകളിലെ അത്ഭുതമായി മാറുകയായിരുന്നു അവര്‍,
രാജകുമാരിയുടെ ചിരിയിലൂടെ ഞാനും ഏട്ടനും ചിരിക്കുമ്പോള്‍ ..
എന്‍റെ സ്വപ്നങ്ങളില്‍ കിരീടം ചൂടി ആരോ മിന്നിമായുമ്പോള്‍..
ഒക്കെ..

ഇന്ന്..
ഏട്ടന്‍റെ ജീവിതമായിരുന്നു അവര്‍ എന്നറിയുമ്പോള്‍...

ഒരു കടംകഥ പോലെ..

അവരാരാണ്‌??
പക്ഷെ ഏട്ടന്‍റെ ആ ചിരിയില്‍
ഉത്തരമില്ലാതായി..