Saturday, October 13, 2007

ഓരോ വട്ടുകള്‍.....

ഞാന്‍ ചോദിച്ചതാണു നിന്നോടു....
നീ എന്നും എന്‍റെ കൂടെയുണ്ടാകുമോ എന്ന്‌...
അന്നു നീ വെറുതെ ചിരിച്ചു....
എനിക്കതിന്‍റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും.. ഞാനും...
ഒരു ഒഴിഞ്ഞുമാറലാണോ എന്നു സംശയിച്ച്‌.....

എന്‍റെ കൈകളില്‍ നീ നിന്‍റെ കൈകള്‍ ചേര്‍ക്കുമ്പോള്‍,
ഞാന്‍ ഞെട്ടി കൈകള്‍ പിന്‍വലിച്ചിരുന്നു..
നീ ഓര്‍ക്കുന്നോ അത്‌...

നിന്‍റെ ഫോണ്‍ കാളുകള്‍ കാത്ത്‌ കാത്ത്‌ ഒരുപാടുറക്കമില്ലാത്ത രാത്രികള്‍...
എന്നിട്ടും പലപ്പോഴും നീ വിളിക്കുമ്പോള്‍ ഞാന്‍ ഫോണ്‍ എടുക്കാറില്ലായിരുന്നു...
ഞാന്‍ ഉറങ്ങി എന്നു കരുതി നീ അയക്കുന്ന sms കളില്‍ നോക്കി...
ഞാന്‍ കരയാറുണ്ടായിരുന്നു...
ജയത്തിന്‍റെയോ പരാജയത്തിന്‍റെയോ എന്നറിയാത്ത തേങ്ങല്‍...

അകലങ്ങള്‍ കൂടുന്തോറും അടുപ്പത്തിന്‍റെ ആഴം മനസ്സിലാവും എന്ന്‌ അവള്‍ ഉപദേശിച്ചിരുന്നു...
Love to miss whom you love most എന്നാണു അവള്‍ പറഞ്ഞത്‌..

കൂടുതല്‍ അടുക്കുമ്പോള്‍ അകലാന്‍ വിഷമമാകും എന്നും
ആ വിരഹത്തിന്‍റെ പ്രതിഫലനങ്ങള്‍ ഒരുപാടാകുമെന്നും അവനും പറഞ്ഞു..

there are some limitations to every relations..
you can't name it ...or describe it...

പക്ഷേ... നീ
നീ മാത്രം ഒന്നും പറഞ്ഞില്ല....
എനിക്കിന്നലെ കിട്ടിയ sms ഇങ്ങനെയായിരുന്നു

when a person can find sorrows behind your smile, words behind your silence, love behind your anger , you can believe that person is your best buddy.....

Saturday, August 18, 2007

????

എന്താണു നടന്നതു!!!!!......

പണിഞ്ഞുകൂട്ടിയ സൌധം തകര്‍ന്നടിയുകയാണോ
ഒരുപാടുകാലമായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നം...
എങ്ങോട്ടോ പറന്നു പോയി.......
ചിറകുകള്‍ അതിന്‍റെതാണ്....
പറക്കാനുള്ള സ്വാതന്ത്ര്യവും..

പക്ഷേ...

ഇവിടേയും ഒരു ആകശമുണ്ടായിരുന്നെന്നും....
അതില്‍ താന്‍ പാറിപ്പറന്നിരുന്നെന്നും....
അതെന്നെങ്കിലും ഓര്‍ക്കുമോ ?????.......

Thursday, August 2, 2007

യാത്ര............

യാത്ര............
ഇന്നലെകളിലൂടെയുള്ള യാത്രയിലായിരുന്നു ഞാന്‍...
എന്തിനെന്നറിയാതെ....
കുഞ്ഞിക്കണ്ണുകളില്‍ നിറയെ വെള്ളവും നിറച്ചിരിക്കുന്ന എന്നിലേക്കുള്ള യാത്ര.... അമ്പലത്തിന്‍റെ അടുത്തുള്ള ഇല്ലത്തെ മുത്തശ്ശന്‍ എന്നും കല്‍ക്കണ്ടം തരാറുണ്ടായിരുന്നു.... അന്നു അമ്മ അവിടേക്കു കൊണ്ടുപൊയില്ല ......
കരഞ്ഞും വാശിപിടിച്ചും കുറെ നോക്കി...
ഒരു രക്ഷയുമില്ല...
അമ്മ കൊണ്ടുപൊയേ ഇല്ല അവിടേക്കു....
ഒടുവില്‍ അന്നു രാത്രി ആകാശത്തെ നക്ഷത്രങ്ങളിലേക്കു വിരല്‍ ചൂണ്ടി അമ്മ പറഞ്ഞു... "അമ്മൂന്‍റെ മുത്തശ്ശന്‍ ദേ അവടെ മാനത്തിരുന്നു ചിരിക്കുന്നുണ്ടു....
അമ്മുനു കാണാന്‍ ഇല്ല്യേ?"

"ഇല്ല്യാലോ"

"മുത്തശ്ശന്‍ മാനത്തെ നക്ഷത്രമായി പോയതാ....
ഇനി അവടെ ഇരുന്നിട്ടാ അമ്മൂനെ നോക്കാ...
എന്തിനാന്നൊ...
അമ്മുനെ എപ്പോളും കാണാനാണു മുത്തശ്ശനു.... "

"അപ്പൊ കക്കണ്ടോ"

മറുപടിയില്ലാത്ത ഒരു ചോദ്യമായി മാറിയിരിക്കാം.....
നിറഞ്ഞിരിക്കുന്ന ആ കണ്ണുകളിലൂടെ ആകാശത്തേക്കു തന്നെ നോക്കിയിരുന്നു
അതിലേതാണു മുത്തശ്ശനെന്നു അറിയാന്‍...
കല്‍ക്കണ്ടം പോലെ ഉള്ള മുത്തശ്ശനെ അവിടെ കണ്ടോ???!!.....

ഇന്നും മനസ്സില്‍ മധുരമുള്ള ഒരു സങ്കല്‍പമായി നക്ഷത്രവും മുത്തശ്ശനും നിറഞ്ഞുനില്‍ക്കാണു...

ഭ്രാന്തന്‍ ജല്‍പനങ്ങള്‍ ആയി തോന്നുന്നുണ്ടാകാം....
പക്ഷെ...

തുടങ്ങാണു.....

ബ്ളോഗ്‌ എഴുതി തുടങ്ങാണു.....
തെറ്റുകുറ്റങ്ങള്‍ ക്ഷമിച്ചും ചൂണ്ടികാട്ടിയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു....

ഞാന്‍ വരമൊഴി എഡിറ്റര്‍ ഇല്‍ കാര്‍ത്തിക ലിപിയില്‍ ആണു എഴുതിയിരിക്കുന്നതു....
പക്ഷെ എനിക്കു ഇതില്‍ എന്തൊ അക്ഷരങ്ങള്‍ ഒക്കെ മുറിഞ്ഞാണു കാണുന്നതു.....
ഇതില്‍ എഴുതിയിരിക്കുന്നതു നേരെ വായിക്കാന്‍ പറ്റുന്നുണ്ടോ എന്നു ഒന്നു പറയോ...

ഇല്ല്യെങ്കില്‍ ഇനി എന്തുചെയ്താലാണു നേരെ ആവുക എന്നും പറയോ??