Monday, August 27, 2012

എന്റെ (ഓര്‍മ)ബാഗുകള്‍

രാവിലെ തന്നെ ലാബില് എത്തി ഒരു കോണിലേക്ക് ബാഗ് എടുത്തിടുകയാണ് പതിവ്.. ഇപ്പോള് ബാഗില് കാര്യമായി ഒന്നും ഉണ്ടാകാറില്ല... വായിക്കാനായി എടുത്തു വെറുതെ ഇരിക്കുന്ന ഏതെങ്കിലും നോവലും പിന്നെ അടിയന്തിരാവസ്ഥകാലത്തേക്ക് സൂക്ഷിച്ചു വെച്ചിരിക്കുന്ന ഒരു 'മന്ത്രണവും' ഇന്സ്റ്റിറ്റ്യൂട്ട് ബസില് കയറാനുള്ള പാസും. ഇതൊന്നും മറന്നുപോകാതെ ഇരിക്കാന് വേണ്ടി മാത്രമാണ് ഇന്ന് ഞാന് ബാഗ് എടുക്കുന്നത്... ഇത്രയൊക്കെ ബാഗിനെ കൊണ്ട് ആവശ്യമുള്ളൂ എന്ന് ഞാന്‍ മനസ്സിലാക്കി എന്നതില് ബാഗിനുള്ള പരിഭവം പലപ്പോഴും സിപ് പോയും വള്ളി പൊട്ടിയും അടി കീറിയും അതെന്നോട് കാണിക്കാരുന്ടെങ്കിലും ഞാനതെല്ലാം കണ്ടില്ലെന്നു നടിച്ചു പുതിയ ഒരു ബാഗിലേക്കു മാറുകയാണ് പതിവ്. പക്ഷെ ഇന്നെന്റെ ബാഗില് നിന്നും വന്ന ഒരു പഴമയുടെ മണം( ഇത് വരെ ഉണ്ടായിരുന്ന ബാഗ് പണി മുടക്കിയതിനാലും പുതിയത് വാങ്ങാന് സമയം ഇല്ലാത്തതിനാലും പണ്ടെന്നോ ഉപേക്ഷിച്ച ഒരു ഉരുപ്പടിയാലാണ് ഇന്ന് ഞാനെന്റെ നിധികള് കൊണ്ടുവന്നിരിക്കുന്നത്.) എന്നെ ബാഗുകളെ പറ്റി ഒന്നാലോചിക്കാന് പ്രേരിപ്പിക്കുകയായിരുന്നു...( പരീക്ഷണശാലയിലെ യന്ത്രങ്ങളും ഇടയ്ക്ക് എനിക്കൊന്നു തോണ്ടാനും തട്ടാനും ഉള്ള ചങ്ങാതിയും എന്നോട് പണി മുടക്ക് പ്രഖ്യാപിച്ചിരിക്കുന്നതിനാല് എനിക്ക് ബാഗുകളെ പറ്റി ആലോചിക്കാന് ഒരുപാട് സമയം ഉണ്ടുതാനും.)


എന്റെ ഓര്‍മയിലെ ബാഗുകളുടെ ഒരു ചരിത്രം പരിശോധിച്ചാല് , വടക്കേ മുകളിലെ അലമാരയില് അമ്മ തൊടാന് പോലും അനുവദിക്കാതെ ഇരുന്ന ഒരു കാപ്പി നിറത്തിലുള്ള ചങ്ങലകളോടുകൂടിയ ഒരു കുഞ്ഞു സഞ്ചിയിലെക്കാണ് എന്റെ ഓര്‍മ പോകുന്നത്.. അമ്മക്ക് ഏതോ പ്രിയപ്പെട്ട സുഹൃത്ത് കൊടുത്ത വിവാഹ സമ്മാനം ആയിരുന്നു അതാണെന്റെ ഓര്‍മ.. എന്റെം അനീത്തിയുടേം അമ്മേം കുട്ടീം, ടീച്ചറും കുട്ടീം കളികളുടെ നശീകരണ സ്വഭാവം മുന്കണ്ടിട്ടാകാം അമ്മയുടെ വിലക്ക്.. എന്നാലും വിലക്കപ്പെട്ട കനിയുടെ സ്വാദും മണവും ഞാനും വരദയും ഇടക്കെല്ലാം അറിയുമായിരുന്നു... ഇന്നത് ആര്ക്കും വേണ്ടാതെ അമ്മയുടെ sentiment nu ഇടക്കൊരു ഓര്‍മപ്പെടുത്തലായി അമ്മയുടെ സാരി അലമാരയുടെ താക്കോലും പേറി ഇരിക്കുന്നു....

എന്നെ അമ്മയും വരദയെ അച്ഛനും പിടിച്ചുള്ള അമ്മാത്തെക്കുള്ള യാത്രകളില് അമ്മയുടെ തോളില് മാറാപ്പു പോലെ തൂങ്ങി ക്കിടാക്കാറുള്ള മറ്റൊരു ബാഗ്. താഴെ ഉള്ള ഒരു സിപ് തുറന്നാല് അതിന്റെ വലുപ്പം കൂടുന്ന വിദ്യ കണ്ടു വാ പൊളിച്ചു നില്ക്കാറുണ്ടായിരുന്നു ഞാന്.. അതില് അമ്മ കുത്തിനിറച്ചു വെക്കാറുള്ള ഉടുപ്പുകളും ആസവ കഷായ എണ്ണകളുടെ മണവും... (ഞാന് ഒരു ഒന്നൊന്നര ചിരങ്ങ് രോഗി ആയിരുന്നു ഒരുവിധം എല്ലാ വേനലുകളിലും) .. ഇപ്പോള് ആ ബാഗില് കുറെ പഴയ സാധനങ്ങള് നിറച്ചു വെച്ചിരിക്കുകയാണെന്ന് തോന്നുന്നു...


സ്കൂള് ബാഗുകള്.. അതൊരു വല്ലാത്ത അനുഭവമായിരുന്നു.. എല്ലാ വര്‍ഷാദ്യങ്ങളിലും പുതിയ സ്കൂള് ബാഗുകള് വേണം എന്നത് ഒരു അനുഷ്ഠാനം ആണെന്ന് വിശ്വസിച്ചിരുന്നവര് ... പഴേ ബാഗിന് കുഴപ്പല്ല്യല്ലോ അത് തന്നെ മതി എന്ന് പറയുന്നതിലേക്ക് വളര്ന്നു കൊണ്ട് തന്നെയാണ് ബാഗുകളെ സ്നേഹിച്ചത്... YMCA nursery സ്കൂളില് പോകുമ്പോള് ഉള്ള ബാഗിന് പാലിന്റെയും മോരോഴിച്ച ചോറിന്റെയും ബിസ്കറ്റ് പൊടികളുടെയും ഒരു വൃത്തി കെട്ട മണമായിരുന്നു.. എന്റെ ചെറുപ്പത്തിന്റെ വാശികളുടെ മണവും അതായിരിക്കാം.. പാല് കുടിക്കാന് മടിയുള്ള കുട്ടിക്ക് boost പാല്, പാലിന്റെ നിറം മാറാന് decoction ചേര്ത്ത പാല് അങ്ങനെ പലതരം പാലുകള് ആ ബാഗില് ഒരുപാട് തവണ തുളുമ്പി പോയിരിക്കുന്നു...പിന്നീട് അമ്മമ്മ ബോംബയില് നിന്നും വാങ്ങി തന്ന ബാഗ്.. ഒരുപാട് പുസ്തകങ്ങള് കൊള്ളുന്ന ഒരുപാട് അറകള് ഉള്ള ഒരു നല്ല ചുമട് താങ്ങി ആയിരുന്നു... അനിയത്തിപ്രാവിറങ്ങിയ സമയത്തെ കുഞ്ചാക്കോ ബോബന് ഫോട്ടോകള് മാത്രം ചുളുങ്ങാതെ വെക്കാന് ഒരു കുഞ്ഞറയും അതില് ഉണ്ടായിരുന്നു.. ആ ബാഗുകള്‍ക്ക് പുളിന്കുരുവിന്റെയും പുളിയച്ചാരിന്റെയും മണമായിരുന്നു.
അറിവിന്റെയും സ്വപ്നങ്ങളുടെയും നിഷ്കളങ്കതയുടെയും രൂപവുമായിരുന്നു..


ജീന്സ് ബാഗുകളോടുള്ള കൊതി മൂത്ത് ഒരു ബാഗ് വാങ്ങി...ഒന്പതിലോ പത്തിലോ ആയിരുന്നു... ചുമട് താങ്ങല് എന്നാ കര്‍ത്തവ്യനിര്‍വഹണതിനേക്കാള് അതിനിഷ്ടം ചമഞ്ഞിരിക്കാനായിരുന്നു... ഒരാഴ്ച പൂര്ത്തിയായില്ല .. എന്റെ ആര്തിക്കൊതുയരാനാവാതെ കീറിയും പിഞ്ഞിയും അത് ജീവിതം അവസാനിപ്പിച്ചു... അതിന്റെ പുതുമണം പോലും മായും മുന്പേ..

കോളേജ് ജീവിതത്തില് ഒരു കുഞ്ഞു കറുപ്പ് ബാഗ് ആയിരുന്നു എന്റെ സന്തത സഹചാരി... എന്റെയും വിനിതയുടെയും ബാഗുകള് ഒരുപോലെ ആയതിനാല് പലപ്പോഴും ചോറുമ്പാത്രം മാറല് നടക്കാറുണ്ടായിരുന്നു.. ആ ബാഗുകളിലാണ് അജ്ഞാതര് എഴുതിയ തെറി ചീത്ത അഭിഷേകങ്ങളും കയ്യക്ഷരം മാറ്റി എഴുതിയ pseudo പ്രണയലേഖനങ്ങളും താങ്ങി ഞങ്ങള് 'കുന്നംകുളം ടീം' നടന്നിരുന്നത്... സൗഹൃദം അന്ന് മോന്തി കുടിച്ചിരുന്നു... ബാഗിന് ചങ്ങാത്തത്തിന്റെയും തിരിച്ചറിവുകളുടെയും ഉത്സവത്തിന്റെയും തീര്ച്ചയായും കുറഞ്ഞ അളവിലെങ്കിലും വായ്നോട്ടത്തിന്റെയും flirting ന്റെയും ഒക്കെ തന്നെ ആയിരിക്കും മണവും നിനവും... ഇപ്പോള് തിരിഞ്ഞു നോക്കുമ്പോള് അതില് എന്തെല്ലാമോ ഞാന് കുത്തിനിറച്ചിരുന്നു എന്നും... കുറെ എന്തൊക്കെയോ ചീഞ്ഞു നാറുന്നെന്നും ഞാന് അറിയുന്നു....


ഇല്ലവും നാടും വിട്ടു ഉയരങ്ങള് കയ്യടക്കാന് എന്ന് മനസ്സിനെ സമാധാനിപ്പിച്ചു കരച്ചിലിന്റെ അകമ്പടിയോടെ മഹാനഗരത്തില് ചെന്നിറങ്ങിയപ്പോള് എനിക്ക് കൂട്ടായി വന്ന പറ പോലെ ഒരു ബാഗ്.. ഒതുക്കവും അടക്കവും ഇല്ലാതെ എവിടെയും ഒന്ന് നേരെ വെക്കാന് പോലുമാകാതെ ഒരു ബാഗ്. Waiting ലിസ്റ്റില് നിന്നും ഉയരും എന്നാ പ്രതീക്ഷയോടെ ഹൈദരാബാദ് centre university ഇലേക്ക് പോയപ്പോള് അപ്പു അമ്മാമന് ആയിരുന്നു കൂട്ട്... ഒപ്പം ഫിസിക്സ് ടെക്സ്റ്റ് പുസ്തകങ്ങള് നിറച്ചു ഈ ബാഗും... പ്രതീക്ഷകള് waiting- ല് തന്നെ അസ്തമിച്ചപ്പോള് തിരിച്ചുള്ള യാത്രയില് ബാഗിന് വല്ലാത്ത കനം ആയിരുന്നു.. മനസ്സിനും... കിട്ടാത്തതിന്റെ നഷ്ടബോധവും അമ്മാമനെ ചുമടെടുപ്പിച്ച്ചതിന്റെ ഖേദവും.. ആ ബാഗ് കാണുമ്പോള് ഇന്നും മനസ്സില് ഒരു സങ്കടമാണ്...


തലേദിവസം പൂനെ യില് നിന്നും ugc എക്സാം എഴുതി തീര്ത്തും അവശയായുള്ള യാത്രക്കിടയില് 12 മണിക്ക് ട്രെയിനില് wonder cake മുറിച്ചു പിറന്നാള് ആഘോഷിച്ചതിന്റെയും യുനിവേര്സിടി കൂട്ടുകാരുടെ കൂടെ സിനിമ കണ്ടതിന്റെയും സന്തോഷവും ഇല്ലത്തേക്ക് പോകാന് പോകുന്നതിന്റെ ഉത്സാഹവും യുനിവേര്സിടി കാന്റീനില് നിന്നുണ്ടായ തീര്ത്തും അസുഖകരമായ കേക്ക് മുറിക്കലിന്റെ സങ്കടവും ആയി വന്ന എന്നെ ഫ്ലാറ്റില് അണഞ്ഞ ട്യൂബ് light-കളും കത്തുന്ന മെഴുകു തിരിയും അതിനിടയിലെ കൊതിയൂറുന്ന ബ്ലാക്ക് ഫോറെസ്റ്റ് കേക്ക് ഉം അച്ച്ചോളുടെയും പ്രസീദയുടെയും അമ്മൂന്റെയും അമ്മമാന്റെയും ആശംസകളും ആണ് കാത്തിരുന്നത്.. അന്നെനിക്ക് പ്രസീദ സമ്മാനമായി തന്ന ഒരു ക്രീം കളര് ബാഗ് ഉണ്ട്... അതിന്റെ സിപില് തൂങ്ങി കിടക്കുന്ന മണികളും കക്കകളും കൂടിയ ഒരു കീ ചെയിന് ഉം.. യുനിവേര്സിടി ഓര്മകളും cadburries രാപ്പരുകളുടെ മണവും BEST ബസ് ടിക്കെടുകളുടെ കൂമ്പാരവും... യാതൊരു ബോധവുമില്ലാതെ ഞാന് എഴുതിയ കുറെ അറുബോറന് lecture notes കഷണങ്ങളും എനിക്ക് ഹരമായി മാറിയ മിശ്ര madam ക്ലാസ്സ് notes ഉം..ആ ബാഗ് തരുന്നത് അതി മധുരമായ ഓര്മകളാണ്... particle physics എന്ന എന്റെ സ്വപ്നം ആ ബാഗിനോപ്പം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു..

പറയുമ്പോള് എല്ലാം പറയണമല്ലോ institute research scholars- നു തന്ന ബാഗ്. എനിക്കുപയോഗിക്കാന് തന്നെ തോന്നിയിട്ടില്ല... പഴയ കുറെ പേപരുകള് പെറുക്കി കൂട്ടി വെച്ച് അത് മാറാലയും പിടിച്ചു ഹോസ്റ്റല് റൂമിലെ അലമാരിക്ക് മുകളില് ഉറങ്ങുകയാണ്... പൊടി മണം ആയിരിക്കാം..
സ്വന്തമായി പൈസ കിട്ടി തുടങ്ങിയപ്പോള് ബാഗ് ഒരു craze ആയി മാറി... കുഞ്ഞു കുഞ്ഞു പേഴ്സ് കളും മനോഹരമായ എന്നാല് കുറച്ചധികം കാശും ഉള്ള നല്ല കാനവാസ് ബാഗുകള് .. ഇത്തിരി സ്ഥലം മാത്രം ഉള്ള ആ ബാഗുകള് പുറം മോടിയില് മയങ്ങിയിരിക്കുന്ന എന്നെ തേടി പലപ്പോഴും എതാരുണ്ടായിരുന്നു...
കോണ്ഫറന്സ് ബാഗുകള് .. അതെന്റെ ഒരു സ്വപ്നമായിരുന്നു ... ബാഗിന് വേണ്ടി മാത്രം ഒരു കോണ്ഫറന്സ് ഇനെങ്കിലും പോകണം എന്ന് കൊതിച്ച ഞാന് അങ്ങ് കൊല്കട്ട വരെ പോയെങ്കിലും ബാഗ് കിട്ടാതെ തിരിച്ചു വന്നു.. ഒപ്പം വന്ന എന്റെ സഖാവിനു , ബാഗും കിട്ടി. ബാഗ് കിട്ടാത്ത എന്റെ സങ്കടം കണ്ടിട്ടാവണം മനസ്സലിഞ്ഞു അവന് എനിക്കാ ബാഗ് തന്നു പകരം എനിക്ക് കിട്ടിയ ഫയല് വാങ്ങി.. ഒപ്പം ഒരു താക്കീതും.. “വലിയ ബലം ഒന്നും ഉണ്ടാവില്ല.. വാരി വലിച്ചു ഒന്നും നിരക്കണ്ട”... പറഞ്ഞാല് കേള്‍ക്കല്‍ ഇത്തിരി അധികം ആയതുകൊണ്ട്.. ആദ്യത്തെ യാത്രയില് തന്നെ ആ ബാഗ് കീറി... തുന്നി കൂട്ടി വീണ്ടും അതൊന്നുപയോഗിച്ചപ്പോള് വീണ്ടും അത് കീറി... ഒപ്പം അവന്റെ കുറെ ചീത്ത വിളിയും.. കീറിയ ബാഗുമെന്തി അവന്റെ കൂടെ നടക്കുന്നതിനു... ഇപ്പൊ ഇതാ അതും അട്ടത്ത് തന്നെ... പക്ഷെ കൂട്ടിനു നിറയെ പ്രണയവും സ്നേഹവും സ്വപ്നവും ..


ആദ്യമായി എനിക്ക് കിട്ടിയ കോണ്ഫറന്സ് ബാഗ് .. പ്രതീക്ഷകള്ക്ക് വിപരീതമായി ഒരു ലാപ്ടോപ് ബാഗ് ആയതിനാല് ഉപയോഗിക്കാതെ അത് ഞാന് സൂക്ഷിച്ചു വെച്ചിട്ടുണ്ട്... അച്ഛനോ മറ്റോ കൊടുക്കണം എന്ന് വിചാരിക്കുന്നു... ആ ബാഗ് എന്റെ അടുത്ത് വന്നട്ടും ഇതികര്ത്തവ്യതാമൂഢന് ആയി ജീവിക്കുന്നു....
ഇനിയും ഒരുപാട് ബാഗുകള് ജീവിതത്തില് വരും എന്നതിനാല് ഇതൊരിക്കലും അവസാനിക്കില്ല... ബാഗുകളും അതിലെ ഭാരങ്ങളും അതിന്റെ മണവും സാഹചര്യവും കഥയും ഒക്കെ മാറും എങ്കിലും ഈ ബാഗുപുരാണം തുടരുക തന്നെ ചെയ്യും... ഇനിയും ഏറെ ഭാരം പേറുകയും കാതങ്ങള് താണ്ടുകയും ചെയ്യേണ്ടാതിനാല്....