Monday, December 28, 2015

ആണ്ടാൾ ദേവനായകിയും ടെസ്സയും

ആണ്ടാൾ ദേവനായകിയും ടെസ്സയും മനസ്സിനെ കുറെ ചോദ്യങ്ങളിലേക്കും നഷ്ടബോധങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും യാത്രയാക്കുന്നു. ജ്ഞാനവും സൗന്ദര്യവും കാമവും പകയും ക്രോധവും അവസാനം മോക്ഷവും നിറഞ്ഞ ദേവനായകിയും ഒരു തരം ഭ്രാന്തമായ ചിന്തകളോട് , സ്വാതന്ത്ര്യത്തിനോട് ഒക്കെയുള്ള  ടെസ്സയുടെ അന്വേഷണവും... ഒരു പാട് വൈരുദ്ധ്യങ്ങൾ ഉള്ള വ്യത്യസ്തമായ പാത്രസൃഷ്ടികൾ... 
അവരെ ബന്ധിപ്പിക്കുന്നത് ദേവനായകിയെ വായിച്ചവസാനിപ്പിച്ചപ്പോൾ ടെസ്സയെ കണ്ടു എന്നത് മാത്രമാണ്..
 ദേവനായകി ഒരു കാല്പനികതയും ടെസ്സ ഒരു യാഥാർത്യവും ആണ്.. പക്ഷെ രണ്ടും എന്നെ ഭ്രമിപ്പിക്കുന്നു.. 
ദേവനായകി എന്ന അപ്സരസൌന്ദര്യത്തെ ശ്രീലങ്കൻ ഈഴപ്പൊരുമായി ബന്ധിപ്പിക്കുന്ന രാഷ്ട്രീയവും അതിലെ പെണ് പോരാളികൾക്ക് നല്കുന്ന "ദേവനയകിത്തവും" പറയുന്ന ഇന്നുകളെക്കാൾ അതിലെ ആ മിസ്ടിക്  ചരിത്രാഖ്യാനമാണ് എന്നെ കൊതിപ്പിക്കുന്നത്. അതി മാനുഷികത്വം കല്പിക്കപ്പെടാത്ത ദേവനായകി ... ഒരു തരം കാല്പനികതയുടെ പിന്നാലെ പോകുന്ന പറയാതെയും കാണിക്കാതെയും നിറഞ്ഞുനില്ക്കുന്ന പ്രണയത്തിന്റെ ഒരാവരണമായി ടെസ്സയും .. 
ബന്ധിപ്പിക്കാൻ യാതൊന്നുമില്ല... പക്ഷെ ഒരുപാട് ഉണ്ട് താനും... കാണുന്നതും വായിക്കുന്നതും കൊതിക്കുന്നതും ഒരാളാകുമ്പോൾ...

ആണ്ടാൾ ദേവനായകി , ടി ഡി രാമകൃഷ്ണന്റെ " സുഗന്ധി എന്ന ആണ്ടാൾ ദേവനായകി " യിലെ ഒരു കഥാപാത്രവും ടെസ്സ " ചാർലീ " എന്ന സിനിമയിലെ കഥാപാത്രവും ആണ്..