Tuesday, December 22, 2009

മഴയെപ്പോഴും ചോദിക്കും .. നിനക്ക് വേണ്ടി ഞാന്‍ പെയ്തൊഴിഞ്ഞോട്ടേ.

ഇന്ന് കിട്ടിയ ഒരു ഫോര്‍വേഡ് മെയിലിലെ വരികളാണ് .
'മഴയെപ്പോഴും ചോദിക്കും .. നിനക്ക് വേണ്ടി ഞാന്‍ പെയ്തൊഴിഞ്ഞോട്ടേ..'
എന്തോ ഒരുപാടിഷ്ടായി ആ വരികള്‍ .ആ സങ്കല്‍പം .
മഴ എനിക്ക് വേണ്ടി പെയ്തൊഴിഞ്ഞെങ്കില്‍ അതെങ്ങനെയായിരിക്കും?
എപ്പോഴും ചറപറ എന്ന് ചാറിക്കൊണ്ടിരിക്കുമായിരിക്കും .
ഇടയ്ക്കു പേമാരിയും ഇടയ്ക്കു കൊടുങ്കാറ്റിനോട് കൂട്ട് കൂടിയും ഇടക്കൊരു നേര്‍ത്ത തേങ്ങല്‍ പോലെയും ...
അങ്ങനെയാകുമോ ?
അതോ എനിക്കായി പെയ്തു കൊണ്ടിരിക്കുന്ന മഴക്ക് അവസാനമേ ഉണ്ടാവാതെ ...
എന്നും നനഞ്ഞു ചീഞ്ഞു ..
എന്തായാലും ആ മഴ എനിക്ക് പ്രിയപ്പെട്ടതായിരിക്കും ...
എന്‍റെ സ്വപ്നങ്ങളും , സങ്കടങ്ങളും സന്തോഷങ്ങളും കുഞ്ഞു കുഞ്ഞു കുശുമ്പുകളും
പിന്നെ സ്വാര്‍ത്ഥതയും അങ്ങനെ എല്ലാ വട്ടുകളും മഴയായി പെയ്തൊഴിയുമ്പോള്‍ ..
ആ മഴയില്‍ നനയാന്‍ ഞാന്‍ മാത്രമായിരിക്കുമോ ??
ഒന്നാലോചിച്ചു നോക്കൂ ...
നീ മഴയായി പെയ്താല്‍ നനയാന്‍ ആരൊക്കെ ഉണ്ടാവും എന്ന് ...
വെറുതെ ഒരു ഭ്രാന്തന്‍ സങ്കല്‍പം ആയി തോന്നുമായിരിക്കാം ..
പക്ഷെ ...
ഓര്‍ത്തുനോക്കുമ്പോള്‍ ഒരു സുഖം ....
മൂടി കെട്ടിയ ആകാശത്തെക്കാളും എന്തുകൊണ്ടും നല്ലത് പെയ്തൊഴിയുകയല്ലേ. ..