Saturday, June 21, 2014

വായനാദിനം

June 19...
ഇന്ന് വായനദിനമാണ്. പുസ്തകങ്ങളും വായനയും ജീവനും ജീവവായുവുമായ എല്ലാവരെയും നമിക്കട്ടെ. വായന എന്നിക്ക് തരുന്ന സന്തോഷം സുഖം അതിനെ ഒക്കെ നിര്‍വചിക്കുക അത്ര എളുപ്പമല്ല എന്നറിയാം.. എനിക്ക് മാത്രമല്ല ഏല്ലാവര്‍ക്കും എന്നറിയാം.. കുട്ടിക്കാലം മുതലേ പുസ്തകങ്ങളെ സ്നേഹിച്ചു മാത്രം വളര്‍ന്ന എനിക്ക് , എന്‍റെ ആദ്യ വായനാനുഭവത്തെ പറ്റി ഓര്‍ത്തെടുക്കാന്‍ ഇന്നും പറ്റില്ല... മുകളിലെ വരാന്തയില്‍ അച്ഛന്‍ ഒന്നോ രണ്ടോ ദിവസം അക്ഷരം പഠിപ്പിച്ചു തന്ന ആ കാലത്ത് നിന്ന് തുടങ്ങിയതാകാം... ബാലരമയും ബാലഭൂമിയും വന്നാല്‍ ആദ്യ വായനക്ക് വേണ്ടി അനിയത്തിയുമായി തല്ലു കൂടിയിരുന്ന കുട്ടിക്കാലം... അച്ഛനെക്കാള്‍ മുന്‍പ് , അച്ഛാച്ചനേക്കാൾ മുന്‍പ് മാതൃഭൂമി പേപ്പര്‍ വായിക്കാൻ ഉമ്മറത്ത്‌ കാത്തു കെട്ടിയിരുന്ന കാലം .. അതില്‍ നിന്നൊക്കെ വളര്‍ന്നു 'സുശി ' വായിച്ചു കഥ പറഞ്ഞു തന്ന tom sawyer , huckleberry finn വീര സാഹസ കഥകളെ സ്നേഹിച്ചു ശ്സിയുടെ കൂടെ പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിച്ച കാലം... കുഞ്ഞി മുത്തശ്ശൻ കൊണ്ട് വന്നു തന്ന വലിയ വലിയ അക്ഷരങ്ങളും ചിത്രങ്ങളും നിറഞ്ഞു നിന്ന കുഞ്ഞു കുഞ്ഞു പുസ്തകങ്ങള്‍ സ്വന്തമായി ഒരു പുസ്തകം വായിച്ചു കഴിഞ്ഞു എന്ന സംതൃപ്തി തന്ന പുസ്തകങ്ങള്‍... " പ്രിയദക്കും വരദക്കും വായിച്ചു വളരാന്‍ " അച്ഛന്‍ തന്ന കുട്ടികളുടെ മഹാഭാരതം... അമ്മ വാങ്ങി കൊണ്ട് വന്ന " ഒരു വഴിയും കുറെ നിഴലുകളും.." ... 


  പിന്നീടെന്നോ അച്ഛന്റേം അമ്മേടേം മുറിയിലെ അലമാരിയിലെ പുസ്തക ശേഖരത്തിന്റെ താക്കോല്‍ ഞങ്ങളിലേക്കും എത്തിച്ചേര്‍ന്നു... അവിടെ വെച്ചാണ് നാലുകെട്ടും, അസുരവിത്തും ദൈവത്തിന്റെ വികൃതികളും ഒക്കെ എനിക്കും വരദക്കും പരിചയമായി തീര്‍ന്നത്... നാലിലും രണ്ടിലും പഠിക്കുന്ന കുട്ടികളുടെ വായനാലോകത്ത്‌ ഈ പുസ്തകങ്ങള്‍ തന്നത് ഭാവനയും , ഭാഷയും വായിക്കാനുള്ള കൊതിയും ആണ്... പിന്നീട് കയ്യില്‍ കിട്ടുന്നതെല്ലാം വായിച്ചു കൂട്ടുന്ന ഞങ്ങള്‍ക്കിടയിലേക്ക് കയറി വന്ന " Decameron " കഥകള്‍ , ആയിരത്തൊന്നു രാവുകള്‍ ഒക്കെ ഞങ്ങളോട് എന്തെക്കൊയോ വ്യത്യസ്തമായി സംവദിച്ചു... :P.. മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന അനീത്തിയുടെ വായന ഭ്രമം .. അവള്‍ " എന്‍റെ ജീവിതം അരങ്ങിലും അണിയറയിലും " ഒരു പത്തു തവണ എങ്കിലും വായിച്ചു കാണും... അതെന്നെ കുറച്ചൊന്നുമല്ല അത്ഭ്തപ്പെടുത്തിയത് ,, അസൂയപ്പെടുത്തിയത്... വായന അങ്ങനെ എന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു... വായനയോടും പുസ്തകങ്ങളോടും ഒപ്പം ഞാന്‍ വളരുന്നത് അറിയുന്നുണ്ടായിരുന്നു... മുകുന്ദനും വിജയനും പറയുന്നത് ഭാഗികമായെങ്കിലും മനസ്സിലാകുമ്പോള്‍... ഖസാക്കിന്റെ ഇതിഹാസകാരന്‍ പറയുന്ന സര്‍പ്പ ദംശനം എന്തെന്ന് തിരിച്ചറിഞ്ഞപ്പോള്‍ എന്റെ ഭാവനക്കും വളരാനറിയാം എന്ന ബോധം വന്നപ്പോള്‍ ഒക്കെ ഒരുപാട് സന്തോഷമായിരുന്നു.... 


വെറും സന്തോഷത്തിനു മാത്രം വായനയെ കണ്ടിരുന്ന എന്നെ.. അതിന്റെ വഴി മാറ്റി വിട്ടു അറിവിനും തെളിവിനുമായി പുസ്തകങ്ങളെ കാണാന്‍ പഠിപ്പിച്ചത് അരുണ്‍ ആണ്... അച്ഛന്റെ വായനാലോകത്തിനു സമാനമായ വായനാനുഭവം ഞാന്‍ അരുണിൽ കണ്ടു.. അച്ഛന്‍ വായിക്കുമ്പോള്‍ ഓ ഇതൊന്നും എനിക്ക് മനസ്സിലാവില്ലെന്ന് ഞാന്‍ കരുതിയ കാര്യങ്ങള്‍ എന്‍റെ പ്രായമുള്ള ഒരുവന്‍ വായിക്കുന്നത് കണ്ടപ്പോള്‍ അതെന്നെ ഭ്രമിപ്പിച്ചത് ചില്ലറയൊന്നും അല്ല....ഇപ്പോള്‍ ഞാനും ഒരു നല്ല വായനക്കാരി ആയി മാറിയിരിക്കാന്...

ഈ വായനാദിനത്തില്‍ എന്നെ വായനയുടെ ലോകത്തിലേക്ക്‌ കൈ പിടിച്ചു നടത്തിയ അച്ഛനോട്‌... പുസ്തകങ്ങളുടെ മഹാസാഗരം എനിക്ക് മുന്‍പില്‍ , ഞങ്ങള്‍ക്ക് മുന്‍പില്‍ തുറന്നിട്ട അച്ഛനോട്‌ . പുസ്തകം വാങ്ങുന്നത് ഒരു പാഴ്ചിലവല്ല എന്ന് പ്രവൃത്തിയിലൂടെ പഠിപ്പിച്ച അച്ഛനോട്‌ , ഒറ്റയിരുപ്പില്‍ കുത്തിയിരുന്ന് വായിക്കുന്ന ഭ്രമാത്മകമായ വായന കാണിച്ചു തന്ന അമ്മയോട്‌ , പുസ്തകങ്ങളെ പറ്റി സംവദി ക്കാനിഷ്ടപ്പെടുന്ന രാധചോളോട് ,പുസ്തക ഭ്രമം തന്ന സുസ്സിയോട് കുഞ്ഞി മുത്തശ്ശനോട്‌ .. വായന ദിനച്ചര്യയാക്കി മാറ്റിയ അമ്മമ്മയോട്..ഭാഷ നന്നാവാന്‍ പുസ്തകം വായിക്കാന്‍ ഉപദേശിച്ച ആര്യ മാധവനോട്.. വായിക്കാനും നല്ല പുസ്തകങ്ങളെ പറ്റി പറയാനും എനിക്ക് കിട്ടിയ എന്റെ അനിയത്തിയോട്... പിന്നീട് എനിക്ക് അച്ഛന്‍ തുറന്നിട്ട്‌ തന്ന ജാലകത്തിലൂടെ ഞാന്‍ കണ്ട മഹാസാഗരത്തെ തൊട്ടറിയാന്‍ എന്നെ സഹായിച്ച പ്രിയ സഖാവിനു, എനിക്ക് പുസ്തകങ്ങള്‍ സമ്മാനമായി തന്ന soul-mate ന് .. എന്നെ എന്തോ പുസ്തകവുമായി ചേര്‍ത്ത് വായിച്ചു എനിക്ക് പിറന്നാള്‍ സമ്മാനം തന്ന ജിതിന്‍ നു... എന്റെ മാധവിക്കുട്ടി പ്രണയത്തിനു എനിക്ക് കൂട്ടായി നില്‍ക്കുന്ന അപര്‍ണക്ക്
 ഇനിയും ഇനിയും എന്ന്നെ വായനയുമായി ബന്ധിപ്പിച്ച ഏല്ലാവര്‍ക്കും...
ന്റെ എല്ലാ വിധ കടപ്പാടും....
 ഈ വായനാ ദിനത്തില്‍....