Thursday, May 6, 2010

ഒരു മുല്ല വള്ളിയായ്...
നിന്നില്‍ ഞാന്‍ പടര്‍ന്നു കയറിയപ്പോള്‍
നമ്മള്‍ അറിഞ്ഞില്ല കട ചീയുന്നത്...
ഇലകള്‍ കൊഴിയുന്നത്....

Friday, April 30, 2010

പ്രണയം..

പ്രണയം..
ഒരു മേഘത്തുണ്ട് ഉരുണ്ടുകൂടി
കാര്‍മേഘമായി..
പെയ്യാന്‍ മടിച്ചു നിന്ന
ആദ്യത്തെ തുള്ളി ..
ഒന്നിറ്റു വീണു...
മെല്ലെ മെല്ലെ
അതൊരു പേമാരിയായി..
പുഴയായും
കടലായും...
തിരമാലകള്‍‍ ആടി ഉലയുമ്പോള്‍
അശാന്തമാകുന്ന കടല്‍.....
പക്ഷെ....
കടലിനെന്നും നിറവാണ്...

Monday, February 22, 2010

കിറുക്കുകള്‍...

മൌനത്തിന്‍റെ വാചാലതയും
അസാന്നിധ്യത്തിന്‍റെ നൊമ്പരവും
അദൃശ്യതയുടെ കാഴ്ചയും
കോറിയിടാനായില്ലെങ്കിലും ,
ഒരു മുന്‍ അനുവാദവുമില്ലാതെ നമ്മള്‍ അന്യോന്യം പിടിച്ചു വാങ്ങിയ ,
ഈ ആത്മബന്ധത്തിനെ ,
അനിര്‍വചനീയമായ ഈ സൗഹൃദത്തിനെ ,
കോറിയിടാന്‍ ....
ആകാശം കടലാസ്സും
നക്ഷത്രങ്ങള്‍ അക്ഷരങ്ങളുമായെങ്കില്‍....