Monday, October 19, 2009

ഇനി ഞാനത്‌ ആകാശം കാണിച്ചോട്ടേ.....

ഒരുപാട്‌ കാട്ടിക്കൊതിപ്പിച്ച്‌..
അടുക്കുംതോറും അകന്ന..
മരീചികയുടെ ഓര്‍മ്മയ്ക്ക്‌ ..

കയ്യെത്തും ദൂരത്ത്‌ വെച്ച്‌..
കൈപ്പിടിയിലൊതുങ്ങാതെ..
ഉയര്‍ന്നു പൊങ്ങിയ
അപ്പൂപ്പന്‍ താടിയുടെ ഓര്‍മ്മയ്ക്ക്‌ ..

താങ്ങും തണലുമായി വളര്‍ന്ന്‌..
ഒരുനാള്‍ എങ്ങോ
പറയാതെ പോയ
ഒരു ചങ്ങാത്തത്തിന്‍റെ ഓര്‍മ്മയ്ക്ക്‌ ..

പുസ്തകത്താളില്‍ ഒളിപ്പിച്ച
മയില്‍പ്പീലിത്തുണ്ട്‌...

ഇനി ഞാനത്‌ ആകാശം കാണിച്ചോട്ടേ... !!!

2 comments:

ചിത്രഭാനു Chithrabhanu said...

ഇതെന്നെ അൽഭുതപ്പെടുത്തുന്നു. വളരെ സ്വകാര്യമായി ഒരാൾ കാതിലൊതുന്നപോലെ. വളരെ മൃദുവായി....പിന്നെയും എന്തൊക്കെയോ...

raam said...

nice one dear