Wednesday, November 4, 2009

ഏട്ടന്‍ പറഞ്ഞുതരാറുള്ള കഥകളില്‍ എന്നും നിറഞ്ഞു നിന്നത് ഒരു രാജകുമാരിയായിരുന്നു....
ഏട്ടന്‍റെ സ്വപ്നങ്ങളിലും സന്തോഷങ്ങളിലും നിറഞ്ഞുനിന്നിരുന്നത് അവരുടെ ചിരിയായിരുന്നു..
എവിടെയാണ് ആ രാജകുമാരി..?? എന്താ അവരുടെ പേര്..??
എന്‍റെ എല്ലാ ചോദ്യങ്ങളും ഏട്ടന്‍റെ കണ്ണിറുക്കി ചിരിയില്‍ ഇല്ലാതാകുമായിരുന്നു എന്നും..
..മുത്തശ്ശിക്കഥകളിലെ അത്ഭുതമായി മാറുകയായിരുന്നു അവര്‍,
രാജകുമാരിയുടെ ചിരിയിലൂടെ ഞാനും ഏട്ടനും ചിരിക്കുമ്പോള്‍ ..
എന്‍റെ സ്വപ്നങ്ങളില്‍ കിരീടം ചൂടി ആരോ മിന്നിമായുമ്പോള്‍..
ഒക്കെ..

ഇന്ന്..
ഏട്ടന്‍റെ ജീവിതമായിരുന്നു അവര്‍ എന്നറിയുമ്പോള്‍...

ഒരു കടംകഥ പോലെ..

അവരാരാണ്‌??
പക്ഷെ ഏട്ടന്‍റെ ആ ചിരിയില്‍
ഉത്തരമില്ലാതായി..

2 comments:

Yaathrikan said...

എട്ടനെയും രാജകുമാരിയെയും അടുത്തറിയാവുന്നത്‌ കൊണ്ടാണോ എന്നറിയില്ല..
നന്നായി..
വാക്കുകളുടെ ലാളിത്യം കൊണ്ടും ഒരനിയത്തിയുടെ സ്നേഹം കൊണ്ടും...

pure be my life for ever said...

ബുദ്ധിപരമായ പുതിയ വട്ടുകള്‍ ഒന്നുമില്ലേ..???